കടൽ, കര…
നീ കടലായിരുന്നപ്പോൾ
കേവലം കരയായിരുന്നു ഞാൻ..
തിരയായി നീ തഴുകുമ്പോൾ,
പിൻവലിയുമ്പോൾ,
ബാക്കിയായതെൻ കണ്ണീരിൻ നനവായിരുന്നു…
ഉപ്പിന്റെ ചവർപ്പിലും ഞാനാഗ്രഹിച്ചത്,
നീയായി നിന്നിൽ അലിയുവാനായിരുന്നു..
പക്ഷേ, കാലത്തിന്റെ ആവശ്യകതയിൽ,
കരയായിരിക്കാനല്ലേ, എനിക്കു കഴിയൂ..
അല്ലെങ്കിൽ നിനക്കു താലോലിക്കാൻ
കരയുണ്ടാകില്ലല്ലോ …
തുടച്ചെടുക്കപ്പെട്ട കരയുടെ കണ്ണീരാണ് പിന്നീട് കടലിൽ ചവർപ്പായത്
ReplyDelete