Friday, 15 March 2019

ഓർമ്മപ്പാടത്ത് വെള്ളം കേറിയത്രെ.
ഉള്ളിലാരോ നിലവിളിക്കുന്നത് കേട്ടതാണ്.

എന്നും മുങ്ങിത്താഴുന്ന നിനക്കിത് പുതുമയോ എന്ന് എന്നോട് തന്നെ ഞാൻ..!!

ആരൊക്കെയോ കൈകാലിട്ടടിക്കുന്നുണ്ട്,
നിലവിളിക്കുന്നുണ്ട്.

ഇവിടെ ജീവിക്കാൻ വയ്യെന്ന് ചിലർ പറയുന്നുണ്ട്.
അവർക്ക് പോകണമത്രെ..!!

തടുക്കാൻ നിന്നില്ല.

എന്നിട്ടും മഴവെള്ളപ്പാച്ചിലിൽ തകർന്ന വാതിലിലൂടെ പിന്നെയും അവർ ഒഴുകിയടിഞ്ഞു.

പെയ്ത് ക്ഷീണിച്ച കണ്ണുകൾ ശകാരിച്ചു,
തിരിച്ചു വിളിച്ചതെന്തിനെന്ന് ചോദിച്ച്..
വിളിക്കാതെ വന്നതാണെന്ന് ഞാൻ..!!

നിനക്കിത് തന്നെ വേണമെന്ന് കൂട്ടിച്ചേർക്കൽ, പിറുപിറുക്കൽ.

അതെ എനിക്കിത് തന്നെ വേണം..!!

Monday, 21 May 2018

They gave me a book
Filled with stories and poems
Some legends and myths,
Many people and places.

I traveled from one to another,
Through tranquil, trauma and ripples of unnameable emotions.

There was a beach,
Blue under the starry starry night.
My escapade from the real world,
it’s waves beckoned me.
The stars consoled me in darkness As dancing fireflies weaved galaxies around me.

The book said melancholy was blue in colour.
I turned the page and forgot about it.

On another page I found a man lying on his deathbed.
It said he had shot himself in the field.
On his deathbed he mumbled to his brother "La tristesse durera toujours."Sadness would last forever.

They called him Van Gogh.
He painted crispy sunflowers.

I moved on to other stories.
One said that when the world ended, only oceans and skies would remain.
The universe would turn into a silent sphere of blue.

Years later I started painting. Blue skies and oceans beneath tall blue mountains.
My heart soared in the heights and sank in the depths of mighty blue.

Today when I re-read the book,
My walls and fingers soaked in blue, I realise what I had missed years ago.
Blue, the colour of melancholy, the shade of inexplicable sadness and beauty,
is all that would remain. The sunflowers will perish but the starry sky will live.

Co-author :- Manasa❤

Thursday, 15 March 2018

They told me to dream,
but they didn't tell me how much.

So I dreamed of sky all the time.
The blue sometimes mixed with black.
I gave it different purposes-
When I was a kid I wanted to be a star in that sky.
And I thought I could catch all the kites and hang them in each  star.
Where i dreamed of waving at my friends on earth,
Of throwing star shaped candies to them,
To see them happily smiling at me..!!

In my teenage, I made the whole sky a paper
Where I imagined myself a writer.
Late nights of looking through the open window,
I wrote poems with stars.
I wrote of endless things, messages and letters
to my late grandfather,
because somebody once told me that
those who die will reappear in the sky.

Later i made the sky my canvas
and so blue became my favorite color.
i dreamed more, of rain.
I dreamed of wind and waves.
I mixed colors in rain
and when the wind blew my hair,
it touched the sky.
Where I painted of pretty things i fell for,
the emotions I went through
and many other things which made up my soul.

When I grew, sky reminded me of myself.
Thunder, storm, breeze, rain.
They showed me that she has feelings.
Sometimes she cried like a child, sometimes like a lover,
screamed and then laughed.
She hid a storm inside her calm,
and light in her sadness.
There I fell in love with her.
With the wild soul of sky
and that Blue.

Tuesday, 9 January 2018

ഒഴുകി വന്ന വഴികളോടെല്ലാം
വിരഹമാണ്...
ഇനി ഒഴുകാനുള്ളവയോട് പ്രണയവും...!!
വന്ന വഴികളിലെ പറ്റിപ്പിടിച്ച പായലുകൾ
ഓർമ്മകളാണ്...
ഉള്ളൊന്നു തെറ്റിയാൽ,
വഴുതി വീഴുന്നവ.
ചുരണ്ടി മാറ്റുവാൻ നോക്കുന്തോറും
രക്തം കിനിയുന്നവ,
അകം പൊള്ളിക്കുന്ന
നീറ്റലോടു കൂടിയവ...
കത്തുന്ന ചൂടിൽ വറ്റുന്നത്
എന്നിലെ ഉറവയാണ്..
നുരയും പതയും അവസാന ശ്വാസമാണ്,
കനം തൂങ്ങിയ നെഞ്ചിന്റെ
കിതപ്പാണ്,
ചൂടുപിടിച്ച പാറക്കെട്ടുകളിൽ
തട്ടിച്ചിതറുന്നത് എന്നിലെ സിരകളാണ്,
ഊറ്റിയെടുക്കപ്പെടുന്നതെൻ
ജീവരക്തവും...

Monday, 8 January 2018

കളഞ്ഞുപോയ ചിരി

പാതിദൂരം പിന്നിട്ടപ്പോഴാണറിഞ്ഞത്,
ചുണ്ടിലുണ്ടായിരുന്ന ചിരി എവിടെയോ
വീണു പോയെന്ന്...!

പേറിക്കൊണ്ടു വന്ന ഭാണ്ഡത്തിലെവിടെയെങ്കിലും,
ഒരു തരി ചിരിയുണ്ടോയെന്ന് തിരഞ്ഞപ്പോഴാണ്,
പണ്ട് നന്ദിനിപ്പാവക്കുട്ടിയുടെ ചെപ്പിൽ
ഒളിച്ചിരുന്ന ചിരിയെ കണ്ടത്...!!
അതിനെപ്പകുത്തായി പിന്നെ യാത്ര..

പകർന്നു നൽകി അത് തീർന്നപ്പോൾ
പിന്നെ കൂട്ടായത് ഒരു ഊഞ്ഞാൽപ്പാട്ടിലെ
ചിരിയായിരുന്നു...!
ഇറയത്തെ ഓലപ്പന്തലിൽ
മുത്തശ്ശനിട്ട ഊഞ്ഞാലിൽ തലയാട്ടിയിരുന്ന
ചിരിയെ പിടിച്ചുകെട്ടിയായി
പിന്നെ ഊരുചുറ്റൽ..!!

അതു തീർന്നപ്പോൾ പിന്നെയും തിരച്ചിലായി..!
ഇത്തവണ ചിരിയെ കിട്ടിയത്
റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു..!!
തെക്കോട്ടുള്ള ഏതോ ചൂളം വിളിക്കു പിന്നാലെ തൂങ്ങിയവളെയും
തിരിച്ചുവിളിച്ചു...!!

പിന്നെയിടത്താവളം കടൽത്തീരമായിരുന്നു.
തിരയിൽ തുള്ളിയാഞ്ഞ ചിരിയെ
തടുത്തപ്പോഴേക്കും അവൾ
കരച്ചിലിൻ വക്കത്തെത്തിയിരുന്നു.
തിരിച്ചുവിളിച്ചപ്പോഴേക്കും,
പിൻവിളി കേൾക്കാതെ,
പിടി വിടുവിച്ചവൾ പിൻ വാങ്ങിയിരുന്നു ...!!



നമ്മൾ

ഞാനും നീയും
ഒരേ കടലിന്നൊരേ
തീരത്തിനറ്റങ്ങൾ,
ഒരേ മഴ നനഞ്ഞവർ,
ഒരു നിറത്തിലലിഞ്ഞവർ .

നീയും ഞാനും
ഇരു പുഴയായൊഴുകി
ഒരു പുഴയായ് ചേർന്നവർ,
ഒരേ പാട്ടിൽ ഉറങ്ങിയവർ.

നമ്മൾ
ഒരു രാത്രിയിൽ ഒന്നിച്ചു
മറു രാത്രിയിൽ പിരിഞ്ഞവർ.
ദൂരങ്ങൾക്കിടയിൽ ഇരുതീരം തേടിയവർ,
വായിച്ചു തീരാത്ത ഇരുവരികൾ,

ഇരു സമാന്തരരേഖകൾ...

Monday, 9 October 2017

No more waiting for Wednesdays...!!

I never wanted such an ending for this and I didn’t expect this. The emptiness that filled in my heart gave a way to the meltdown today. Exactly after 6 months and 2 days.  The space I had for past one and half years vanished and I regret that it was me who put an end to it and for those stories too.

I still remember the first day I met you, on 26th December 2015. When one of my teachers suggested me a psychologist I was expecting a middle aged man with thick glasses and a sharp look through them. But it was not like that. The one who came in front of me was a young man. I was so excited to talk with a psychologist (because by that time I visited almost all types of specialists and psychology was an untouched area..!!!) and that day it started.

All the excitement finished on the second session itself. Because I realized that a psychologist is not someone can easily deal with. Of course I tried to run away but it didn’t worked. And there I started facing that. After a silence longed for more than 6 months, without knowing myself I opened my boundaries of silence and I saw the magic that someone I didn’t liked for past many months turned to be someone with whom I like to talk and I like to depend upon. There started my waiting for Wednesdays to talk with someone who patiently hear my words. Those heating arguments didn’t happened much, but I always enjoyed the company. Having someone to hear you patiently are one of the best things you can come across.

I remember once you asked me whether I have any special feelings for you more than a doctor-client. I said no. Still I am not having anything more than that but I am no more angry at our sessions. I started liking you when I started loving the Wednesdays. You have seen the worst part of me, but you stayed for me to bring me back. I never felt bad when I cried like a child in front of you, and I never got that much peace from anywhere else. You taught me how I can bring back those broken pieces into a beautiful pottery. And trust me you are someone who taught me what trust is, even though I didn’t learned it properlyL. I am not missing you, but I miss our 5.30 sessionsJ.