Thursday, 8 December 2016

കടൽ, കര…

നീ കടലായിരുന്നപ്പോൾ
കേവലം കരയായിരുന്നു ഞാൻ..
തിരയായി നീ തഴുകുമ്പോൾ,
പിൻവലിയുമ്പോൾ,
ബാക്കിയായതെൻ കണ്ണീരിൻ നനവായിരുന്നു…
ഉപ്പിന്റെ ചവർപ്പിലും ഞാനാഗ്രഹിച്ചത്,
നീയായി നിന്നിൽ അലിയുവാനായിരുന്നു..
പക്ഷേ, കാലത്തിന്റെ ആവശ്യകതയിൽ,
കരയായിരിക്കാനല്ലേ, എനിക്കു കഴിയൂ..
അല്ലെങ്കിൽ നിനക്കു താലോലിക്കാൻ
കരയുണ്ടാകില്ലല്ലോ …

1 comment:

  1. തുടച്ചെടുക്കപ്പെട്ട കരയുടെ കണ്ണീരാണ് പിന്നീട് കടലിൽ ചവർപ്പായത്

    ReplyDelete